Career
career chandrika: എഞ്ചിനീയറിങ് സ്ഥാപനവും കോഴ്സും തിരഞ്ഞെടുക്കുന്നതിന് മുമ്പ്
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിലിസ്റ്റ് പുറത്തിറങ്ങാനും അനുബന്ധ നടപടികള്‍ക്കുമായുള്ള സമയം സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എഞ്ചിനീയയിറിങ് കോളജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം വിദ്യാര്‍ഥികളില്‍ വളരെ സ്വാഭാവികമാണല്ലോ? കോളേജ്, ബ്രാഞ്ച് സെലക്ഷനുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെക്കാം
കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ റാങ്കിലിസ്റ്റ് പുറത്തിറങ്ങാനും അനുബന്ധ നടപടികള്‍ക്കുമായുള്ള സമയം സമാഗതമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ എഞ്ചിനീയയിറിങ് കോളജുകളും ബ്രാഞ്ചുകളും തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം വിദ്യാര്‍ഥികളില്‍ വളരെ സ്വാഭാവികമാണല്ലോ? കോളേജ്, ബ്രാഞ്ച് സെലക്ഷനുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെക്കാം.
സ്ഥാപനങ്ങള്‍ പ്രധാനം
തിരഞ്ഞെടുക്കുന്ന എഞ്ചിനീയറിങ് ബ്രാഞ്ച് ഏതായാലൂം മികച്ച സ്ഥാപനം തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ഒരേ ബ്രാഞ്ച് തന്നെ മികച്ച സ്ഥാപനങ്ങളിലും മറ്റുള്ളയിടത്തും പഠിപ്പിക്കപ്പെടുന്നത് ഒരേ വിഷയങ്ങളാണെങ്കിലും നിലവാരത്തില്‍ നല്ല വ്യത്യാസങ്ങളുണ്ടാവും. ശ്രേഷ്ടമായ പഠന സൗകര്യങ്ങള്‍, യോഗ്യതയും അനുഭവസമ്പത്തുമുള്ള അധ്യാപകര്‍, മിടുക്കരായ കുട്ടികളുടെ സാന്നിധ്യം, വ്യാവസായിക മേഖലയുമായി ബന്ധപ്പെടാനുള്ള അവസരം, പ്ലെയ്സ്മെന്റ് സാധ്യതകള്‍, വിജയശതമാനം എന്നിവയൊക്കെ മികച്ച കോളേജുകളെ വ്യത്യസ്തമാക്കുന്നു.
സര്‍ക്കാര്‍, എയിഡഡ് മേഖലയിലെ കോളേജുകള്‍ സാമാന്യം നിലവാരം പുലര്‍ത്തുന്നതായി കാണാം. സ്വാശ്രയ മേഖലയിലും നിലവാരമുള്ള ചില സ്ഥാപനങ്ങളുണ്ട്. മുന്‍ വര്‍ഷങ്ങളിലെ വിജയനിരക്ക്, ഉന്നത റാങ്ക് നേടിയവര്‍ സാധാരണ തിരഞ്ഞെടുക്കാറുള്ള സ്ഥാപനങ്ങള്‍ എന്നിവക്ക് പരിഗണന നല്‍കാം. നാഷണ ല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷനുള്ള (എന്‍. ബി.എ) കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ പറ്റിയാല്‍ നന്നായിരിക്കും. ഒരേ സ്ഥാപനത്തിലെ എല്ലാ കോഴ്സുകള്‍ക്കും എന്‍. ബി.എ അക്രെഡിറ്റേഷനുണ്ടാവണമെന്നില്ല എന്നത് ഓര്‍ക്കണം.
ബ്രാഞ്ചുകള്‍ ജാഗ്രതയോടെ തിരഞ്ഞെടുക്കാം
തീരുമാനമെടുക്കുന്നതിന് മുമ്പായി വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളെക്കുറിച്ച് വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. ഓരോ ബ്രാഞ്ചുകളിലും പഠിക്കാനുള്ള വിഷയങ്ങള്‍, പഠിച്ചു കഴിഞ്ഞാലുള്ള ഉപരിപഠന, തൊഴില്‍ സാധ്യതകള്‍ എന്നിവ മനസ്സിലാക്കണം. വിവിധ ശാഖകള്‍ തിരഞ്ഞെടുത്താല്‍ പഠിക്കാനുള്ള വിഷങ്ങളേതെല്ലാമാണെന്നറിയാന് കേരള സാങ്കേതിക സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള സിലബസ് പരിശോധിക്കാം. അവരവര്‍ക്ക് സങ്കീര്‍ണത അനുഭവപ്പെടുന്നതും ഒട്ടും താല്പര്യമില്ലാത്തതുമായ വിഷയങ്ങള്‍ കൂടുതലുള്ള ബ്രാഞ്ചുകള്‍ ജാഗ്രതയോടെ മാത്രമേ തിരഞ്ഞെടുക്കാവൂ.
ഉദാഹരണമായി ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ചിന് കുട്ടികള്‍ക്കിടയില്‍ വലിയ പ്രിയം കാണുന്നുണ്ട്. ഐ.ടി അനുബന്ധ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മികച്ച തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് എല്ലാവര്ക്കും അനുയോജ്യമായിരിക്കണമെന്നില്ല എന്നതോര്‍ക്കണം. അല്‍ഗോരിതം, പ്രോഗ്രാമിങ് എന്നിവയിലഭിരുചിയില്ലാത്തവര് കേവലമായ ട്രെന്‍ഡ് മാത്രം നോക്കി കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് തിരഞ്ഞെടുത്താല്‍ പ്രയാസപ്പെടാനിടയുണ്ട്.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെ പൊതുവായി കോര്‍ ബ്രാഞ്ചുകളെന്ന് പറയാം. പ്രത്യേക അഭിരുചി നിര്ണയിച്ചിട്ടില്ലെങ്കില് നല്ല സ്ഥാപനങ്ങളില്‍ കോര്‍ ബ്രാഞ്ചുകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് പരിഗണിക്കാം. കൂടാതെ സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍, നോണ്‍ സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍ എന്നിങ്ങനെയുള്ള വിഭജനം കൂടി അറിയുന്നത് നല്ലതാണ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഐടി എന്നിവയെ സര്‍ക്യൂട്ട് ബ്രാഞ്ചുകളെന്ന് വിശേഷിപ്പിക്കാം. സര്‍ക്യൂട്ട് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആവശ്യമായ സ്കില്ലുകള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ സോഫ്റ്റ് വെയര്‍, അനുബന്ധ മേഖലകളില്‍ ജോലി ലഭിക്കാന്‍ താരതമ്യേന സാധ്യത കൂടുതലാണ്.
നൂറ്റി അമ്പത്തിനടുത്ത സ്ഥാപനങ്ങളിലായി നാല്പതോളം ബ്രാഞ്ചുകളിലാണ് കേരളത്തില്‍ എന്‍ജിനീയറിങ് പഠനാവസരമുള്ളത്. പ്രധാന ബ്രാഞ്ചുകള്‍ക്ക് പുറമെ ചുരുക്കം കോളേജുകളില്‍ മാത്രം പഠനാവസരമുള്ള ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, പോളിമര്‍ എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍ എന്‍ജിനീയറിങ്, ഇന്ഡസ്സ്ട്രിയല് എന്‍ജിനീയറിങ്, ബ്ലോക്ക് ചെയിന്‍, പ്രിന്റിങ് ടെക്നോളജി എന്നിങ്ങനെയുള്ള ബ്രാഞ്ചുകളും നിലവിലുണ്ട്.പുതുകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, മെഷീന് ലേര്‍ണിംഗ്, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്സ്, മെക്കാട്രോണിക്സ് എന്നിവയും പഠിക്കാന്‍ അവസരങ്ങളുണ്ടെങ്കിലും വളരെ ശ്രദ്ധയോടെ മാത്രമേ ബിരുദ തലത്തിലിവ തിരഞ്ഞെടുക്കാവൂ. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തില്‍ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മികവുള്ള അധ്യാപകരും മറ്റു സൗകര്യങ്ങളും നിലവിലുണ്ടോ എന്നത് പരിശോധിക്കാതെ തീരുമാനങ്ങളെടുത്താല്‍ പിന്നീട് പ്രയാസപ്പെടാനിടയുണ്ട്. ഇത്തരം കോഴ്സുകളില്‍ ഏതിലെങ്കിലും പ്രത്യേകിച്ച് സ്പെഷ്യലൈസ് ചെയ്യാതെ പിന്നീട് ഇത്തരം സ്കില്ലുകള്‍ പഠിക്കാന്‍ അടിസ്ഥാനമൊരുക്കുന്ന പൊതുസ്വാഭാവമുള്ള പരമ്പരാഗത കോഴ്സുകള്‍ ബിരുദത്തിന് തിരഞ്ഞെടുക്കുന്നതും ആലോചിക്കാവുന്നതാണ്. അങ്ങനെ തെരെഞ്ഞെടുക്കുന്ന പക്ഷം ബിരുദ പഠനശേഷം കുറേക്കൂടി വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരങ്ങളുണ്ടാവും.
Career
പി.ടി. സഫ്വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

