Connect with us

Art

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

Published

on

യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് മുക്തനായി വീട്ടില്‍ എത്തിയിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കോഓര്‍ഡിനേറ്ററും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു ബാദുഷ. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ വണ്‍ മിനിറ്റ് കാരിക്കേച്ചര്‍ വരയ്ക്കുന്ന ബാദുഷ കാര്‍ട്ടൂണ്‍ മാന്‍ എന്നും അറിയപ്പെട്ടിരുന്നു. തത്സമയ കാരിക്കേച്ചര്‍ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും മാതൃകയായിരുന്നു.

തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാന്‍,ആയിഷ,അമാന്‍ എന്നിവര്‍ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയില്‍ നടക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ റിലീസിന് എത്തുന്നു

നവംബര്‍ 23നാണ് റിലീസ്m

Published

on

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 23നാണ് റിലീസ്. ഈ അവസരത്തില്‍ പ്രി-റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രവും ജ്യോതികയുടെ ഓമന എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം ആണ് ടീസര്‍ പറയുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണെന്ന് നേരത്തെ വന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്.

ഇമോഷന് പ്രധാന്യമുള്ളതാകും കാതല്‍ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

Continue Reading

Art

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Published

on

തീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’.

രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറധപ്രവര്‍ത്തകര്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Continue Reading

Art

പുത്തന്‍ നേട്ടം കൈവരിച്ച് മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‌ക്വാഡ്’

ഹോട്സ്റ്റാറിലെ ടോപ് ടെന്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം ആണ് കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്.

Published

on

സമീപകാലത്ത് സൈലന്റായി എത്തി വന്‍ പ്രേക്ഷക പ്രിയം നേടിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കീഴടക്കി ഒടിടിയിലും എത്തിക്കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ്. ഈ അവസരത്തില്‍ പുത്തന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

ഹോട്സ്റ്റാറിലെ ടോപ് ടെന്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം ആണ് കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. വാലാട്ടി, വെബ്സീരീസ് മാസ്റ്റര്‍ പീസ്, കിംഗ് ഓഫ് കൊത്ത, ഹൃദയം, ലേബല്‍, സ്‌കാഡ, റോഷാക്ക്, മോണ്‍സ്റ്റര്‍,നെയ്മര്‍ എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. 2023 സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയ രാഘവന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. നവംബര്‍ 17ന് മുതല്‍ ഓണ്‍ലൈനില്‍ എത്തിയ ചിത്രത്തിന് പ്രശംസയുമായി ഇതര ഭാഷാ സിനിമാ പ്രേമികളും രംഗത്തെത്തുന്നുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

 

Continue Reading

Trending