india
സി.ബി.എസ്.ഇ പാഠപുസ്തകങ്ങളും ഇടിച്ചു നിരത്തുന്നു
സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ സര്‍വത്ര വെട്ടി നിരത്തല്‍. 10-ാം തരം പുസ്തകത്തില്‍ മതം, വര്‍ഗീയത, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി.
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ സര്‍വത്ര വെട്ടി നിരത്തല്‍. 10-ാം തരം പുസ്തകത്തില്‍ മതം, വര്‍ഗീയത, മതനിരപേക്ഷത എന്നിവ ഉള്‍പ്പെടുന്ന കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി.
മതനിരപേക്ഷതയെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകത്തില്‍ നിന്ന് നീക്കിയത്. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാര്‍ട്ടൂണ്‍ ചിത്രവുമാണ് ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നത്.
ആക്ടിവിസ്റ്റുകളായ ഹര്‍ഷ് മന്ദറും, ഷബ്നം ഹാഷ്മിയുമടക്കമുള്ളവര്‍ അംഗങ്ങളായ സന്നദ്ധ സംഘടനയാണ് ആദ്യത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. മറ്റൊരു സന്നദ്ധ സംഘടനയായ വൊളണ്ടറി ഹെല്‍ത്ത് അസോസിയേഷനാണ് രണ്ടാമത്തെ പോസ്റ്റര്‍ തയ്യാറാക്കിയത്. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളില്‍ ഉണ്ടായിരുന്നത്. ഭരണാധികാരികള്‍ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാര്‍ട്ടൂണ്‍. കൊല്‍ക്കത്ത സര്‍ലകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ ഹരി വസുദേവന് 2005ല്‍ തയ്യാറാക്കിയതാണ് പാഠപുസ്തകം. അന്ന് മുതല്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പാഠഭാഗമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.
പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേ സമയം 11,12 ക്ലാസുകളിലെ രാഷ്ട്രമീമാംസ, ചരിത്ര പുസ്തകങ്ങളില്‍ നിന്നും ചേരിചേരാ നയം, ശീതസമര കാലഘട്ടം, ആഫ്രോ-ഏഷ്യന്‍ മേഖലകളിലെ ഇസ്്ലാമിക സാമ്രാജ്യങ്ങളുടെ ഉയര്‍ച്ച, മുഗള്‍ സാമ്രാജ്യ ഇതിഹാസങ്ങള്‍, വ്യവസായിക വിപ്ലവം എന്നീ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്‍.സി.ഇ.ആര്.ടിയുടെ ശുപാര്‍ശ പ്രകാരമാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സി.ബി.എസ്.ഇ അധികൃതര്‍ നല്കുന്ന വിശദീകരണം.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന് ക്ലാസിലും സ്കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന് മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്കൂള്‍ ഹെഡ്മാസ്റ്റര് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര് വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന് അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
india
ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന് തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന് പൊലീസിന് കൈമാറി.
ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന് ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports17 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
