കോഴിക്കോട്: ചന്ദ്രിക പ്രചാരണ ക്യാമ്പയിന് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ചന്ദ്രിക ദിനപത്രം കൂടുതല്‍ മുന്നോട്ടു പോവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആദ്യ പ്രതിഫലം നല്‍കിയത് ചന്ദ്രികയാണെന്ന് പറയുന്ന എംടി വാസുദേവന്‍ നായര്‍ മുതല്‍ 92ാമത്തെ വയസിലും ചന്ദ്രികയുടെ വായനക്കാരിയായ മറിയം ഹജ്ജുമ്മ വരെ ഈ പത്രത്തിന്റെ കരുത്താണെന്ന് ഫിറോസ് പറഞ്ഞു.

86 വര്‍ഷത്തെ ചരിത്ര പാരമ്പര്യമാണ് ചന്ദ്രിക ദിനപത്രത്തിനുള്ളത്. നേരിനോടൊപ്പം സഞ്ചരിച്ച 86 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ ഒന്നുമുതല്‍ 20 വരെയാണ് ചന്ദ്രിക പ്രചാരണ ക്യാമ്പയിന്‍ നടക്കുന്നത്.