kerala

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് വി.ഡി സതീശന്‍

By webdesk18

January 07, 2026

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’.- അദ്ദേഹം കുറിച്ചു.