തളിപ്പറമ്പ്: തളിപ്പറമ്പിലെ ചന്ദ്രിക ലേഖകനും മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവുമായ എം ഹുസൈന്‍ മാസ്റ്റര്‍(68) അന്തരിച്ചു. വയനാട് ഓടത്തോട് സ്വദേശിയാണ്. ദീര്‍ഘകാലം പൂണങ്കോട് എഎല്‍പി സ്‌കൂള്‍ അധ്യാപകനായിരുന്നു.

മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ്, പൂണങ്കോട് എഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അലീമ. മക്കള്‍: സഈദ്(ബിസിനസ്, കോഴിക്കോട്), നജീബ് (അധ്യാപകന്‍, കുഞ്ഞിമംഗലം ഗോപാല്‍ യു പി സ്‌കൂള്‍), ആഷിഖ്(അധ്യാപകന്‍, കൂനം എ എല്‍ പി സ്‌കൂള്‍), ഷഫീഖ്(സ്റ്റാഫ്, തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്), നാസിം(ബംഗളൂരു). മരുമക്കള്‍: സുമയ്യ, ഖദീജ, സുബൈദ, റഹീന, അര്‍ഫീന.

മൃതദേഹം കുറുമാത്തൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം വയനാട്ടില്‍ ഖബറടക്കി.