സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) 2026 മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളില്‍ മാറ്റം. പുതുക്കിയ പരീക്ഷ തീയതികള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രില്‍ 10ലേക്ക് മാറ്റി. 10ാം ക്ലാസിലെ ടിബറ്റന്‍, ജര്‍മന്‍, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്, ഭോട്ടി, ബോഡോ, തങ്ഖുല്‍, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്‌സ് ഓഫ് ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൗണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഇനി മാര്‍ച്ച് 11നാണ് നടക്കുക.
ഇതൊഴികെ മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്‌കൂളുകള്‍ അവരുടെ ഇന്റേണല്‍ തീയതി ഷീറ്റുകള്‍ ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിവസം മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), ഷോര്‍ട്ട്ഹാന്‍ഡ് (ഹിന്ദി) പരീക്ഷകളും നടക്കും.