തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ബോഗിയില്‍നിന്നുമായി ട്രെയിന്‍ എഞ്ചിന്‍ വേര്‍പെട്ടെങ്കിലും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പ്പെട്ടത്്. യാത്രികര്‍ സുരക്ഷിതരാണെന്ന് പ്രശ്‌നം പരിഹരിച്ചതായും റയില്‍വേ അധികൃതര്‍ അറിയിച്ചു.
ഓട്ടത്തിനിടെ എഞ്ചിന്‍ പെട്ടന്ന് വേര്‍പ്പെടുകായിരുന്നെന്നും വേഗത കുറവായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായതെന്നും യാത്രക്കാര്‍ പറഞ്ഞു. ട്രെയിനിന്റെ ജനറേറ്റര്‍ വാനുമായി ബന്ധിപ്പിച്ച കമ്പി ഇളകിപോയാണ് അപകട കാരണമെന്നാണ് സംശയം. ബന്ധം മുറിഞ്ഞപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍്ത്തുകയും. 15 മിനിറ്റുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. പിന്നീട് എഞ്ചിന്‍ ഘടിപ്പിച്ച ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു. സംഭവം റയില്‍വേ പരിശോധിക്കും.