തിരുവനന്തപുരം: സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടമടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം നടത്തുന്നതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്പീക്കര്‍ ക്ഷണിച്ചത് അനുസരിച്ച് പ്രതിപക്ഷം ഇന്ന് സ്പീക്കറെ കണ്ടിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസിറ്റീവായ ഫലം കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ സമരത്തോടുള്ള സമീപനം പഴയകാലത്ത് തൊഴിലാളികളോട് മുതലാളിമാര്‍ കാണിക്കുന്ന സമീപനമാണെന്നും ചെന്നിത്തല പറഞ്ഞു.