പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് നയതന്ത്ര ബന്ധം മോശമായതിനെ തുടര്‍ന്ന് പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം ലഭിതായി റിപ്പോര്‍ട്ട്. ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ നൂതന എയര്‍ടുഎയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാണിത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് സൈനിക സഹായവും ചൈന നല്‍കിയിരിക്കുന്നത്.