ക്രിസ് ഗെയില്‍.. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍, ഫോമിലാണെങ്കില്‍ ബൗളറുടെ ഏത് മികച്ച പന്തും ഗാലറിയിലെത്തുമെന്നുറപ്പ്. സിക്‌സ് മെഷീന്‍, വേള്‍ഡ് ബോസ്, ഗെയില്‍ക്കാറ്റ് തുടങ്ങി ഒട്ടേറെ പേരുകള്‍ ഇതിനകം വിന്‍ഡീസ് താരം സ്വായത്തമാക്കിയിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്റര്‍ടെയ്‌നര്‍മാരിലൊരാളായ ഗെയില്‍ ട്വന്റി-20 യിലെ മികച്ച ക്രൗഡ് പുള്ളര്‍മാരിലൊരാള്‍ കൂടിയാണ്. ഗെയിലുണ്ടെങ്കില്‍ കളി കാണാന്‍ ആരാധകരുമുണ്ടാവുമെന്നുറപ്പ്.

ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഗെയിലിന് വലം കൈ കൊണ്ട് ബാറ്റ് ചെയ്യാനാവുമോ.. ഈ വിഡിയോ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങളത് ചോദിക്കും. ഖോബാര്‍ ക്രിക്കറ്റ് ടീം പുറത്തുവിട്ട ഗെയിലിന്റെ ബാറ്റിങ് പ്രകടനത്തിന്റെ മിറര്‍ ഇമേജ് വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഗെയില്‍ ആരാധകനാണെങ്കില്‍ ഈ വിഡിയോ നിങ്ങളെ രസിപ്പിക്കുമെന്നുറപ്പ്