Indepth
ഗ്യാന്‍വാപി മസ്ജിദ് സര്‍വേയുമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി കോടതിയില്‍
സര്‍വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഗ്യാന്‍വാപി പള്ളി സര്‍വേയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് നിയന്ത്രിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി വാരണാസി ജില്ലാ കോടതിയില്‍ ഹരജി നല്‍കി. കോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന സര്‍വേയുടെ വിശദാംശങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഹരജിയില്‍ പറഞ്ഞു.
സര്‍വേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. ”സമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സര്‍വേയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും സോഷ്യല്‍, പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്” -ഹരജിയില്‍ വ്യക്തമാക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.
ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് കോടതി ഉത്തരവ്. അതിനിടെയാണ്, സര്‍വേയില്‍ ഹിന്ദു വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയതായി കിംവദന്തികള്‍ പ്രചരിപ്പിച്ചത്. ഇത്തരം കിംവദന്തികള്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തോ?ട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മേല്‍ നിര്‍മിച്ചതാണോ എന്ന് നിര്‍ണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. സര്‍വേയില്‍ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുവഴി പള്ളിയുടെ അടിയില്‍ ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് മുന്‍ എ.എസ്.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
FOREIGN
കൊവിഡ് കേസുകള്‍ കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും
അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് കേസുകള്‍ അധികമായ സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. ‘ പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്” സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.
ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്‍മിനലും ജക്കാര്‍ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്‍ ഉള്‍പ്പെടുന്നു.
മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.
Indepth
ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ തകര്‍ത്തത് 5500 കെട്ടിടങ്ങള്‍; 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം
ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു
ഇസ്രാഈല്‍ ആക്രമണം തുടരുന്ന ഗസ്സയില്‍ ഇതുവരെ തകര്‍ത്തത് 5500ലേറെ കെട്ടിടങ്ങള്‍. ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവയില്‍ 19 എണ്ണം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
സൈപ്രസില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രാഈല്‍ തള്ളിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ നിന്ന് ഏഴ് ലക്ഷം പേര്‍ ഇതിനകം ഒഴിഞ്ഞതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം വൈകരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധത്തില്‍ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തില്‍ അന്തര്‍ദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തര്‍ദേശീയ സമൂഹം ഇസ്രായേല്‍ അതിക്രമങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ മുന്നറിയിപ്പ് നല്‍കി.
അതേ സമയം ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നു. എന്നാല്‍ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ ഉല്‍പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് 20 ട്രക്കുകള്‍ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമാണ്. അതേസമയം, റഫാ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ഗസ്സക്ക് ഉടന്‍ ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ന ട്രക്ക് ഉത്പന്നങ്ങള്‍ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്‍ പറഞ്ഞു.
Indepth
പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്
വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.
ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.
എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.
അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രാഈല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു.
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,900 കവിഞ്ഞതായും 7,600 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലിൽ മരണസംഖ്യ 1,300 കവിഞ്ഞു. ഇസ്രാഈല്‍ ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുകയാണ്.
ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് പ്രതിനിധിയുടെ മരണം, ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

