എറണാകുളം: സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് കെഎന്‍ ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് യൂബര്‍ ടാക്‌സിക്കെതിരായ ഓട്ടോടാക്‌സി തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്ത് നടന്നു വരുന്നതിനിടെയാണ് അദ്ദേഹത്തിന് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മധ്യവയസ്‌കനാണ് കുത്തിയതെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കാറില്‍ വന്നിറങ്ങിയാണ് ഇയാള്‍ കെഎന്‍ ഗോപിനാഥിനെ കുത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സിഐടിയു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.