കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കാഴ്ച കാണാന്‍ സമീപത്തെ വ്യൂപോയന്റില്‍ കയറി താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദനന്റെ മകന്‍ ജിതിന്‍ (30) മരിച്ചത്. വിമാനത്താവളത്തിന് സമീപത്തെ വെങ്കുളം വ്യൂ പോയിന്റില്‍ നിന്നാണ് യുവാവ് താഴേക്ക് വീണത്. കൂട്ടുകാര്‍ക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളം കാണുന്നതിനായാണ് വ്യൂ പോയിന്റില്‍ കയറിയത്. എന്നാല്‍ താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കുളം ഭാഗം. ഇവിടെ നിരവധി പേര്‍ എത്താറുള്ളതുകൊണ്ടുതന്നെ അപകടം ഉണ്ടാവുന്നതിനാല്‍ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.