Connect with us

gulf

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തും

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് പ്രതിഷേധാര്‍ഹമാണന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Published

on

ദമ്മാം: സാമാന്യ ജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് കൂച്ചുവിലങ്ങിട്ടുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച പൗരസംഗമം അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷയുടെ കാരണം പറഞ്ഞ് മീഡിയവണ്‍ പ്രക്ഷേപണം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ‘മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീഴുമ്പോള്‍ സൗദി കിഴക്കന്‍ പ്രവിശ്യ പ്രതികരിക്കുന്നു’ എന്ന തലക്കെട്ടില്‍ നടന്ന സംഗമം മേഖലയിലെ എഴുപതിലധികം വരുന്ന മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും സംയുക്ത പ്രതികരണ വേദി കൂടിയായി.

ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നത് രാജ്യദ്രോഹ കുറ്റമായി ചിത്രീകരിക്കപ്പെടുന്ന നിശബ്ദ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇത് പ്രതിഷേധാര്‍ഹമാണന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അറിയാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള പൗരെന്റ മൗലികാവകാശത്തിന് നേരെയാണ് അധികാരികള്‍ തിരിഞ്ഞിരിക്കുന്നത്. മാധ്യമങ്ങള്‍ നിയമം മറികടന്നാല്‍ പരാതി നല്‍കാനും വ്യവസ്ഥാപിതമായി നേരിടാനും സംവിധാനം നിലനില്‍ക്കെപുറത്തു പറയാനാവാത്ത രാജ്യസുരക്ഷാ നിയമം ചൂണ്ടിക്കാട്ടി നിഗൂഢമായ നീക്കം ദുരുദ്ദേശ്യപരമെന്ന് സംശയിക്കുന്നതില്‍ ആരെയും പഴിപറയാനാകില്ല.

ഭരണകൂടത്തെ പുകഴ്ത്തുന്നതിനെ മാത്രം പോറ്റി വളര്‍ത്തപ്പെടുകയും അതിന് വഴങ്ങാത്ത മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരന്മാരെയും സ്ഥാപനങ്ങളെയും നിരന്തരം വേട്ടക്ക് വിധേയമാക്കുന്നത് നിത്യ കാഴ്ചയായിരിക്കുന്നു. പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്ത് ധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം നടപടികളെന്നത് ശ്രദ്ധേയമാണ്. വിമര്‍ശനങ്ങളെയും സംവാദങ്ങളെയും ഭയക്കുന്ന ഭരണ കൂടങ്ങള്‍ മാധ്യമങ്ങളെ ഇതിനു മുമ്പും കടിഞ്ഞാണിട്ടിട്ടുണ്ട്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന നിരവധി നിയന്ത്രണങ്ങളും ഭരണകൂടം നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനെതിരെ കക്ഷിത്വം മറന്ന് തികഞ്ഞ രാഷ്ടീയ-ചരിത്ര ബോധ്യത്തോടെ ജനകീയ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക മാത്രമാണ് പരിഹാരമെന്നും സദസില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

നവോദയ, നവയുഗം, കെഎംസിസി, ഒഐസിസി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം,പ്രവാസി സാംസ്‌കാരിക വേദി,
തനിമ, യൂത്ത് ഇന്ത്യ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഐസിഎഫ്, ആര്‍എസ്സി, സിജി, ഫോക്കസ്, ദമാം ലീഡേഴ്സ് ഫോറം, കസവ്, ഡിസ്പാക്, ഫോര്‍സ, സീഫ്, എംഎസ്എസ്, എപ്‌സാക്, കിസ്മത്ത്, വേള്‍ഡ് മലയാളി കൗണ്‍സില്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍, തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും പെരിന്തല്‍മണ്ണ, വാഴക്കാട്, തെക്കേപ്പുറം, തലശ്ശേരി, കണ്ണൂര്‍, തൃശൂര്‍, വടകര എന്‍ ആര്‍ ഐ, പൊന്നാനി,കീഴുപറമ്പ്, എടവണ്ണ, ആലപ്പുഴ തുടങ്ങിയ നാട്ടുകൂട്ടായ്മ പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു.
കെഎം ബഷീര്‍, മന്‍സൂര്‍ പള്ളൂര്‍, ഇ എം കബീര്‍, ആല്‍ബിന്‍ ജോസഫ്, മുഹമ്മദ് നജാത്തി, മണിക്കുട്ടന്‍, മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സി അബ്?ദുള്‍ ഹമീദ് ബഷീര്‍ ഉള്ളണം, മൂസക്കുട്ടി കുന്നേക്കാടന്‍,നിസാര്‍ പൊന്നാനി, ആബിദ് നീലഗിരി, ഇകെ സലീം, ഷാജഹാന്‍ തിരുവനന്തപുരം,ബിജു പൂതക്കുളം, ടിപിഎം ഫസല്‍, ഡോ. സിന്ധുബിനു, അസ്ലം കൊളക്കാടന്‍, ഷഫീഖ് സി.കെ, ഖദീജ ഹബീബ്, ഷബ്?ന ഫൈസല്‍ റഷീദ് ഉമര്‍, അഷ്റഫ് ആലുവ, ഷാജി മതിലകം, ഹമീദ് വടകര, മന്‍സൂര്‍ എടക്കാട്, റഷീദ്? ഉമര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ച സംഗമം രക്ഷാധികാരി ഹബീബ് ഏലംകുളം ഉദ്ഘാടനം ചെയ്തു. പിടി.അലവി, അഷ്റഫ് ആളത്ത്, നൗഷാദ് ഇരിക്കൂര്‍, റഫീഖ് വയനാട്, ലുഖ്മാന്‍ വിളത്തൂര്‍, പ്രവീണ്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.സൂബൈര്‍ ഉദിനൂര്‍ അവതാരകനായിരുന്നു. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറംമൂട് സ്വാഗതവും ട്രഷറര്‍ മുജീബ് കളത്തില്‍ നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending