Connect with us

kerala

ശരീരത്തിനുള്ളില്‍ തുണി മറന്നുവച്ച സംഭവം: ചികിത്സാ പിഴവ് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

രക്തസ്രാവം തടയാന്‍ പ്രസവസമയത്ത് വെച്ച കോട്ടണ്‍ തുണി പുറത്തെടുക്കാതെ വിട്ടുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം

Published

on

മാനന്തവാടി: പ്രസവം കഴിഞ്ഞ് 75 ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് വയനാട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിനു മുന്നില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

രക്തസ്രാവം തടയാന്‍ പ്രസവസമയത്ത് വെച്ച കോട്ടണ്‍ തുണി പുറത്തെടുക്കാതെ വിട്ടുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതിയും കുടുംബവും മന്ത്രി ഒ.ആര്‍. കേളുവിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു പിന്നാലെ ശരീരത്തിനുള്ളില്‍ എന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടതായും തുടര്‍ന്ന് വയറുവേദനയും അസഹ്യമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടതായും യുവതി പറയുന്നു. 20 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ആശുപത്രിയിലെത്തി ബുദ്ധിമുട്ട് അറിയിച്ചെങ്കിലും ”ഒന്നുമില്ല” എന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്നും വെള്ളം കുടിക്കാനാണ് നിര്‍ദേശിച്ചതെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. പിന്നാലെയാണ് തുണിക്കഷണം ശരീരത്തില്‍ നിന്ന് പുറത്തുവന്നത്. തന്നെ രണ്ട് ഗൈനക്കോളജിസ്റ്റുകളാണ് പരിശോധിച്ചതെന്നും യുവതി പറഞ്ഞു.

വേദനയും ദുര്‍ഗന്ധവും കാരണം ആശുപത്രിയിലെത്തിയിട്ടും മതിയായ പരിഗണന ലഭിച്ചില്ലെന്ന് യുവതി ആരോപിച്ചു. പ്രസവശേഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ ഉണ്ടാകുമെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ കാര്യത്തെ നിസാരവത്കരിച്ചുവെന്നും, ഒടുവില്‍ ഒരുദിവസം ബാത്ത് റൂമില്‍ ഇരിക്കുമ്പോഴാണ് തുണിക്കെട്ട് പുറത്തേക്ക് വന്നതെന്നും പ്രസവസമയത്ത് രക്തസ്രാവം തടയാന്‍ വെച്ച തുണിയാണിതെന്നും യുവതി വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്തി കര്‍ശന നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രണ്ടുതവണ വേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോഴും സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും, തുണിക്കഷണം പുറത്തുവന്നതിന് ശേഷമാണ് സ്‌കാനിങ് നടത്തിയതെന്നും യുവതി പറഞ്ഞു. ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ ഇത്രയും അസഹ്യമായ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്നും, ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യമാണെന്നുമാണ് യുവതിയുടെ പ്രതികരണം.

ഒക്ടോബര്‍ 20നാണ് പ്രസവം നടന്നത്. സുഖപ്രസവമായതിനാല്‍ ഒക്ടോബര്‍ 23ന് ആശുപത്രി വിട്ടിരുന്നു. പരാതിയെത്തിയതായി മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്ന് മെയില്‍ സന്ദേശം

പ്രിന്‍സിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി.

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബോംബ് ഭീഷണിയില്‍ ആളുകളെ ഒഴിപ്പിക്കണമെന്ന് മെയില്‍ സന്ദേശം. പ്രിന്‍സിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.

മൂന്ന് ആര്‍ഡിഎക്സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാര്‍ദാസ് പൊലീസ് യൂണിയന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് ആവശ്യം.

 

Continue Reading

kerala

ലഹരി മാഫിയ ബന്ധം: കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒക്ക് സസ്പെൻഷൻ

കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെയാണ് സസ്പെൻഡ് ചെയ്തത്.

Published

on

കൊച്ചി: ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ജില്ലയിലെ കാലടിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാലടി പൊലീസ് സ്റ്റേഷനിലെ സിപിഒ സുഹീറിനെയാണ് സസ്പെൻഡ് ചെയ്തത്.

ലഹരിക്കേസിൽ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റിലായ ഒരു സ്ത്രീയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

ആലുവ റൂറൽ എസ്പിയുടെ ഉത്തരവുപ്രകാരം സസ്പെൻഷൻ നടപ്പിലാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പൊലീസ് വകുപ്പിനുള്ളിൽ നടക്കുന്ന വീഴ്ചകളെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 480 രൂപ കൂടി

ഇന്ന്‌ ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും ഉയര്‍ന്നു. ഇന്ന്‌ ഗ്രാമിന് 60 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,725 രൂപയായി. പവന് 480 രൂപ കൂടി ഉയര്‍ന്ന് വില 1,02,280 രൂപയായി. ചൊവ്വാഴ്ച ഗ്രാമിന് 55 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. നിലവിലെ നിരക്ക് അനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞത് 1,10,000 രൂപയെങ്കിലും നല്‍കേണ്ടി വരും.

ഇതിന് പുറമേ പണിക്കൂലി, ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ഫീസ് എന്നിവയും നല്‍കണം. സ്വര്‍ണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യമാണു സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കൂടുതല്‍ പരിഗണിക്കുന്നതാണ് വില വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ആഗോള സംഘര്‍ഷാവസ്ഥയില്‍ മാറ്റമില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാത്രം സ്വര്‍ണത്തിന് 64 ശതമാനം നേട്ടം ഉണ്ടായിരുന്നു. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം ഉള്‍പ്പെടെയുള്ള യുദ്ധങ്ങള്‍, യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം സംഭരിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവില കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങളായി മാറിയത്.

 

Continue Reading

Trending