kerala
സുരേന്ദ്രന് മാനസിക നില തെറ്റി; മകളെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി
സുരേന്ദ്രനല്ല, പിണറായി വിജയന്. അതോര്‍ക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മറുപടി നല്‍കാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യംചെയ്ത സംഭവത്തെ വീണ്ടും നിസ്സാരവത്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മകളെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി. കെടി ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്നും ചോദ്യംചെയ്യല്‍ വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. കെടി ജലീല്‍ തെറ്റുചെയ്തിട്ടില്ലെന്ന് സമൂഹത്തിന് ബോധ്യമുണ്ടെന്ന് പറഞ്ഞ പിണറായി, സെക്രട്ടേറിയേറ്റില്‍ നടന്ന പ്രതിഷേധം സമരാഭാസമാണെന്നും കുറ്റപ്പെടുത്തി.
അതേസമയം മകളുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ഉയര്‍ത്തിയ ആരോപണം ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് മുഖ്യമന്ത്രി വീണ്ടും പ്രകോപിതനായി. ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ അതു വാര്‍ത്തയാവുമല്ലോ എന്നായിരുന്നു ആദ്യം മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ തുടര്‍ന്ന് മറ്റൊരു ചോദ്യത്തിലേക്ക് മധ്യമപ്രവര്‍ത്തകര്‍ കടന്നപ്പോള്‍ പഴയ ചോദ്യത്തിന്മേല് തന്നെ നിന്ന് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്തത്. അതേസമയം ഉന്നയിച്ച ചോദ്യത്തോട് ഉത്തരം നല്കാന് മുഖ്യമന്ത്രി തയ്യാറായതുമില്ല. മാനസിക നില തെറ്റിയ ആളാണ് ബിജെപി അധ്യക്ഷനെന്നും പിണറായി പറഞ്ഞു.
മാനസികാവസ്ഥ തെറ്റിയ ഒരാളെ അധ്യക്ഷനാക്കി വയ്ക്കുന്നത് ആ പാര്‍ട്ടി ആലോചിക്കണം. സുരേന്ദ്രനല്ല, പിണറായി വിജയന്. അതോര്‍ക്കണം, മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും മറുപടി നല്‍കാതെ ദേഷ്യപ്പെടുകയാണ് അദ്ദേഹം ചെയ്തത്. മാനസിക നില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയേണ്ട അവസ്ഥയിലേക്ക് മാറിയിരുന്നു. എന്തടിസ്ഥാനത്തിലാണ് ഇതുന്നയിക്കുന്നത്. വെറുതെ വിളിച്ചു പറയുകയാണോ? മുഖ്യമന്ത്രി ദേഷ്യപ്പെട്ടു. ശുദ്ധ അപവാദം വിളിച്ചു പറയുമ്പോള്‍ അതിനെ അങ്ങനെ കാണാന്‍ കഴിയും. അനാവശ്യ വിവാദങ്ങളുടെ ഭാഗമായി അഴിമതിക്കാരാണ് എന്ന ചിത്രം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതേശരിയല്ല മുഖ്യമന്ത്രി പറഞ്ഞു.
kerala
മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.
ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
kerala
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില് വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.
kerala
എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍. ജിന്സന് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

