കൊച്ചി: റിഫൈനറിക്കുളളില്‍ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടിത്തം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

നാലര മില്യണ്‍ മെട്രിക് ടണ്‍ സംഭരണ ശേഷിയുളള പ്ലാന്റില്‍ നിന്നാണ് ക്രൂഡ് ഓയില്‍ പെട്രോളായും ഡീസലായും വേര്‍തിരിക്കുന്നത്. ഇത്തരത്തിലുളള പന്ത്രണ്ട് പ്ലാന്റുകളാണ് റിഫൈനറിക്ക് അകത്തുളളത്. ഗുരുതരമായ അവസ്ഥയില്ലെന്നാണ് റിഫൈനറി അധികൃതരുടെ വിശദീകരണം.