ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കൊച്ചിന്‍ റിഫൈനറിയില്‍ 147 ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്റ്റ്, ഓപ്പറേറ്റര്‍, ജനറല്‍ വര്‍ക്ക്മാന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

കെമിസ്റ്റ് ട്രെയിനി-13 ഒഴിവുകളാണുള്ളത്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കെമിസ്ട്രിയില്‍ എംഎസ്‌സി, അനലറ്റിക്കല്‍ കെമിസ്ട്രിയിലുള്ള യോഗ്യതക്ക് മുന്‍ഗണന. ഓപ്പറേറ്റര്‍ ട്രെയിനി-12 ഒഴിവുകള്‍. യോഗ്യത: കെമിക്കല്‍ എഞ്ചിനീയറിങ്/ടെക്‌നിക്കല്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

ജനറല്‍ വര്‍ക്ക്മാന്‍ ട്രെയിനി: 122. യോഗ്യത: എന്‍ജിനീയറിങ്/ടെക്‌നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. പ്രായപരിധി 2018 ഒക്ടോബര്‍ ഒന്നിന് 18നും 30നും ഇടയില്‍ പ്രായം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഒഴിവ് ലഭിക്കും.

www.bharatpetroleum എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 26.