Connect with us

india

കോയമ്പത്തൂർ കെഎംസിസി പുതിയ ഓഫീസ് കെട്ടിടം ഉദ്ഘടനം നാളെ

കോയമ്പത്തൂർ പാലക്കാട് മെയിൻ റോഡിലെ ചുണ്ണാമ്പു കളവയിലെ ടി ടി എസ് കോളനിയിൽ സ്ഥാപിച്ച പുതിയ ഓഫീസ് കെട്ടിടം ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹർഷാദ് , ഷാഫി , ഷിബിലി , അസീസ്‌ , റഹീം എന്നിവർ പത്ര ലേഖകരെ അറിയിച്ചു .

Published

on

കോയമ്പത്തൂർ : കോയമ്പത്തൂരിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തു ഐതിഹാസികമായ സേവനപ്രവർത്തനത്തിലൂടെ ശ്രെദ്ധേയമായ എ ഐ കെ എം സി സി യുടെ പുതിയ ഓഫീസ് കെട്ടിടം നാളെ വൈകുന്നേരം 4 മണിക് ഉത്കാടനം ചെയ്യും .
കോയമ്പത്തൂർ പാലക്കാട് മെയിൻ റോഡിലെ ചുണ്ണാമ്പു കളവയിലെ ടി ടി എസ് കോളനിയിൽ സ്ഥാപിച്ച പുതിയ ഓഫീസ് കെട്ടിടം ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹർഷാദ് , ഷാഫി , ഷിബിലി , അസീസ്‌ , റഹീം എന്നിവർ പത്ര ലേഖകരെ അറിയിച്ചു .

പാവപെട്ട രോഗികൾക്കു ചികിത്സാ സഹായം , രക്തധാനം , അനാഥ മയ്യത്തു പരിപാലനം , വിദ്യാഭ്യാസ സഹായം , പാവപെട്ട പെൺകുട്ടികളുടെ വിവാഹ സഹായം ,തൊഴിൽ സഹായം ദുരിതാശ്വസ സഹായം ,എന്നി പ്രവർത്തികളിലൂടെ കോയമ്പത്തൂരിലെ സാമൂഹ്യ രംഗത്തു നിറഞ്ഞു നിൽക്കുന്ന എ ഐ കെ എം സി സി . ഫെബ്രവരി ഒന്നിന് എൻ എസ് കെ ഓഡിറ്റോറിയത്തിൽ 75 പാവപെട്ട യുവതി-യുവാക്കളുടെ സമൂഹ വിവാഹവും നടത്തുന്നുണ്ട് .മുസ്ലീം ,ഹിന്ദു ,ക്രിസ്ത്യൻ മതവിഭാഗത്തില്പെട്ട യുവതി-യുവാക്കൾ ഇതിൽ ഉൾപെടും .

നാളെ നടക്കുന്ന പുതിയ ഓഫീസ് കെട്ടിട ഉത്കടനത്തോടനുബന്ധിച്ചു ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സ്ഥാപക നേതാവായ യശ്ശശരീരനായ ഖായിദേ മില്ലത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നാമധേയത്തിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററും ഉത്കാടനം ചെയ്യും .

പ്രശസ്ത വാഗ്മിയും വിദ്യാഭ്യാസ ചിന്തകനുമായ റാഷിദ് ഗസാലിയുടെ സാനിധ്യത്തിൽ കുടുംബ സംഗമവും നടക്കും . ഉത്കാടന പരിപാടിയിൽ ക്യു എം സി എച് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ,തമിഴ് നാട് മുസ്ലീം ലീഗ്‌ ജനറൽ സെക്രട്ടറി കെ എ എം അബൂബക്കർ , എ ഐ കെ എം സി സി നാഷണൽ ജനറൽ സെക്രട്ടറി എ ശംസുദ്ധീൻ മറ്റു ജില്ലാ , സ്റ്റേറ്റ് ബാരവാഹികൾ പങ്കെടുക്കും

india

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

Published

on

കൊവിഷീല്‍ഡ് വാക്‌സീന്‍ വിവാദത്തിനിടെ കോവിഡ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം.

കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണോ ഫോട്ടോ മാറ്റിയിതെന്നും പറയപ്പെടുന്നു.

ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഷീല്‍ഡ് വാക്‌സീന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നേരത്തെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മോദി ചിത്രം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.

 

Continue Reading

india

നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി

വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Published

on

നരേന്ദ്ര മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമടങ്ങുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിരുന്ന ആനിമേറ്റഡ് വീഡിയോയാണ് നീക്കം ചെയ്തത്. വീഡിയോ ഒഴിവാക്കിയത് ബി.ജെ.പി ആണോ ഇന്‍സ്റ്റഗ്രാം ആണോ എന്നതില്‍ വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ കുടിയേറ്റക്കാര്‍ എന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വീഡിയോക്കെതിരെ ഇന്‍സ്റ്റയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഏപ്രില്‍ 30 ചൊവ്വാഴ്ചയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി പ്രസംഗിച്ചത്. മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.

ഇതിനെത്തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചുവെന്നും പരാതിയില്‍ പ്രധാനമന്ത്രി വിശിദീകരണം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ വലിയ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.  പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ആര് വിദ്വേഷ പ്രസംഗം നടത്തിയാലും കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

india

ഉത്തര്‍പ്രദേശിലെ മഥുരയില്‍ മുസ്‌ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി

ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Published

on

യു.പിയിലെ മഥുരയില്‍ മുസ്‌ലിം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസര്‍മാര്‍ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രോളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ജംറുല്‍ നിഷയെന്ന 74കാരി ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുല്‍ നിഷക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടര്‍പട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയില്‍ ജംറുല്‍ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇവരുടെ പൂര്‍ണമായ പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 26ന് മഥുരയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ 60.7 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും ത?ന്റെ പേര് ലിസ്റ്റില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിര്‍ അലി തെന്റ കുടുംബത്തിലെ നാല് പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് അറിയിച്ചു.

തന്റെ 4 മക്കള്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്ന് സാഹിര്‍ അലി പറഞ്ഞു. അതേസമയം, മഥുരയിലെ ഹിന്ദുവിഭാഗത്തില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു പ്രയാസവും നേരിട്ടില്ലെന്ന് സ്‌ക്രോളിനോട് പ്രതികരിച്ചു.

 

Continue Reading

Trending