കൊച്ചി: കാറിന്റെ ചില്ലില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിങ് മെറ്റീരിയല്‍ ഉപയോഗിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. 2021 ഏപ്രില്‍ 1 മുതല്‍ പ്രാബല്യ ത്തില്‍ വന്ന കേന്ദ്രമോട്ടോര്‍ വെഹിക്കിള്‍ നിയമം 2020ലെ ഏഴാം ഭേദഗതി പ്രകാരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗം അനുവദനീയമാണ്.

മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും, വശങ്ങളില്‍ 50 ശതമാനവും സുതാര്യതയുള്ള ഗ്ലാസുകളാണ് ഉപ യോഗിക്കാനാവുക. എന്നാല്‍ ഇതേ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. 2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം ബി.ഐ.എസ് നിഷ്‌കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടതെന്നും, ഇത് വാഹനത്തിന്റെ നിര്‍മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്നുമാണ് ഭേദഗതി നിഷ്‌കര്‍ഷിക്കുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. എന്നാല്‍ ഭേദഗതി പ്രകാരം, അനുവദനീയമായ പരിധിക്കു ള്ളിലുള്ള ഗ്ലേസിങ് മെറ്റീരിയ ലുകളുടെ (ഫിലിമുകളുടെ) ഉപയോഗത്തിന്റെ പേരില്‍ വാഹന ഉടമകള്‍ക്കെതിരെ ഇനി പിഴ ചുമത്താനാവില്ലെന്ന് കാര്‍ ആക്‌സസറീസ് ഡീലര്‍മാര്‍ പറയുന്നു.

2019ല്‍ ഭേദഗതി ചെയ്ത ഐഎസ് 2553 ച ട്ടം പ്രകാരം ഉള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോലാമിനേറ്റഡ് ഗ്ലാസോ അനുവ ദനീയമാണ്. ഇതുസംബന്ധിച്ച് കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഇതുസംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ അവധിക്ക് ശേഷം വീണ്ടും ഗതാഗത കമ്മീഷണറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ആന്‍ഡ് ഡിസ് ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു.

ഔറംഗബാദിലുള്ള ഗാര്‍വാറേ ഹൈടെക് ഫിലിംസ് ലിമിറ്റഡാണ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിങ് നിര്‍മിക്കുന്ന ഇന്ത്യയിലെ ഏക കമ്പനി. കാറിന്റെ വിന്‍ഡോകളില്‍ ഒട്ടിക്കുന്ന ഫി ലിമില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യുആര്‍ കോഡ് ഏത് സ്മാര്‍ട്ട് ഫോണിലൂടെയും സ്‌കാന്‍ ചെയ്ത് അത് ഐഎസ് 2553നും സിഎംവിആറിന്റെ ച ട്ടം 100ലും നിര്‍ദേശിച്ചിരിക്കു ന്ന ദൃശ്യപരതക്കും അനുസൃതമാണെന്ന് ഉറപ്പാക്കാനാകും. വിപണിയില്‍ ലഭ്യമായ വി എല്‍ടി മീറ്റര്‍ എന്ന ഉപകരണത്തിലൂടെ പരിശോധിച്ചും ഇത് ഉറപ്പ് വരുത്താം. 2500 മുതല്‍ 20,000 രൂപ വരെയാണ് സേഫ്റ്റി ഗ്ലേസിങ് ഫിലിമുകളുടെ വില.