Connect with us

News

ബി.ജെ.പി പരിപാടിയില്‍ മുദ്രാവാക്യം ‘കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ നാണംകെട്ടു അണികളും നേതാക്കളും – വീഡിയോ

Published

on

കര്‍ണാടകയില്‍ ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടിത്തരിച്ച് നേതാക്കള്‍. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്.

https://twitter.com/i/status/1655152077147099140

റഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പറ്റിയതെന്ന് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് നേതാവ് മാനം കാത്തു. കോണ്‍ഗ്രസ് ദേശീയ മീഡിയ കോര്‍ഡിനേറ്ററും ടെക് മേധാവിയുമായ പ്രശാന്ത് പ്രതാപ് വീഡിയോ ട്വിറ്ററില്‍ പങ്ക്‌വെച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

News

പരമ്പര അടിച്ചെടുത്ത് ഇന്ത്യ (2-1); യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ ഏകദിന പരമ്പര (21) നേടി. വിശാഖപട്ടണത്ത് നടന്ന തകര്‍പ്പന്‍ മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ മികച്ച പ്രകടനങ്ങളുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ന് യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നേടാന്‍ കഴിയാതിരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് യശസ്വി ജയ്‌സ്വാള്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടിയത്. തന്റെ കഴിവുകളും ക്ഷമയും ഒരുപോലെ തെളിയിച്ച തകര്‍പ്പന്‍ ഇന്നിംഗ്‌സായിരുന്നു യുവതാരത്തിന്റേത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍മെറ്റ് ഊരി, ആകാശത്തേക്ക് മുഷ്ടി ചുരുട്ടി അദ്ദേഹം ആഘോഷിച്ചു. ലീന്‍ പാച്ചുകള്‍ മറികടന്ന് ശാന്തമായ ആത്മവിശ്വാസത്തോടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയ ജയ്‌സ്വാള്‍ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. ഈ സെഞ്ച്വറിയോടെ, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റില്‍ ജയ്‌സ്വാളും ഇടംനേടി.

വിരാട് കോഹ്‌ലിയുടെ മനോഹരമായ ഒരു ബൗണ്ടറിയോടെയാണ് ഇന്ത്യ വിജയം സീല്‍ ചെയ്തത്. 40 പന്തില്‍ നിന്ന് തന്റെ 76ാമത് ഏകദിന അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അതേസമയം, അനായാസമായ ചേസിംഗ് സാധ്യമാക്കിയത് ബൗളര്‍മാരാണ്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കി. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ഓര്‍മ്മകള്‍ മായ്ക്കാന്‍ ഈ ഏകദിന പരമ്പര വിജയം ഇന്ത്യക്ക് ഏറെ ആവശ്യമായിരുന്നു.

Continue Reading

News

സ്‌കാം കോളുകള്‍ക്കിടെ ഇനി ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം; പുതിയ ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ ഫീച്ചറുമായി ഗൂഗിള്‍

ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും

Published

on

സ്‌കാം കോളുകള്‍ വരുന്നതിനിടെ ബാങ്കിംഗ് ആപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഇനി ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോക്താവിന് തത്സമയം മുന്നറിയിപ്പ് നല്‍കും. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ പ്രതിരോധം കൂടുതല്‍ ശക്തവും സുരക്ഷിതവുമായ രൂപത്തില്‍ മാറ്റുന്നതിനായി ‘ഇന്‍കാള്‍ സ്‌കാം പ്രൊട്ടക്ഷന്‍’ (In-call scam protection) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി ബാങ്കില്‍ നിന്നാണെന്ന വ്യാജേന ആളുകളെ വിളിച്ച്, കോള്‍ ഡിസ്‌കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാന്‍ ആവശ്യപ്പെടുന്നതാണ് സൈബര്‍ തട്ടിപ്പുകാരുടെ പ്രധാന രീതി.

ഇത്തരം തട്ടിപ്പുകള്‍ ഫലപ്രദമായി തടയുന്നതാണ് ഗൂഗിളിന്റെ പുതിയ സംവിധാനം. ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോള്‍ വരുമ്പോള്‍ ബാങ്കിംഗ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീനില്‍ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. ഉപയോക്താവിന് ഉടന്‍ കോള്‍ കട്ട് ചെയ്യുകയോ സ്‌ക്രീന്‍ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സാധിക്കും. കോള്‍ തുടരുകയാണെങ്കില്‍ ഫോണില്‍ 30 സെക്കന്‍ഡ് നേരത്തേക്ക് പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടും. ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കള്‍ക്ക് ഇടപാടില്‍ നിന്ന് പിന്മാറാനും സാധിക്കും. പണം നഷ്ടപ്പെട്ടതിന് ശേഷമാണ് പല ഉപയോക്താക്കളും തട്ടിപ്പിനെ കുറിച്ച് തിരിച്ചറിയുന്നതെന്ന സാഹചര്യത്തില്‍, ഈ ഫീച്ചര്‍ ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

ആന്‍ഡ്രോയിഡ് 11ലും അതിനുമുകളിലുമുള്ള ഫോണുകളിലാണ് ഈ സുരക്ഷാ സംവിധാനം ലഭ്യമാകുക. സ്‌ക്രീന്‍ഷെയറിംഗ് തട്ടിപ്പുകള്‍ ചെറുക്കുന്നതിനായി ഗൂഗിള്‍ പേ, നവി, പേടിഎം തുടങ്ങി വിവിധ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്നും ഗൂഗിള്‍ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ പോലുള്ള രാജ്യങ്ങളില്‍ ഈ സംവിധാനം പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കാന്‍ കമ്പനി തീരുമാനിച്ചത്.

Continue Reading

Trending