ന്യൂഡല്‍ഹി: വിഡ്ഢിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കിയതിന്റെ കണക്ക് നിരത്തുന്ന വാര്‍ത്താ ബുള്ളറ്റിനുമായി കോണ്‍ഗ്രസ്. ട്വിറ്ററിലാണ് മോദിയേയും ബി.ജെ.പിയേയും കടന്നാക്രമിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

‘അച്ഛേ ദിന്‍ പദ്ധതിയുടെ ഭാഗമായി എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ അക്കൗണ്ട് ബാലന്‍സ് പൂജ്യം രൂപയായിരിക്കും. ഇതാ ഈ മണിക്കൂറിലെ വേറെ ചില പ്രധാനവാര്‍ത്തകള്‍, എല്ലാവര്‍ക്കും വിഡ്ഢിദിനാശംസകള്‍’-കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

സ്വച്ഛ് ഭാരത് പദ്ധതി വിജയിപ്പിക്കാനാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ശുദ്ധീകരിച്ച് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വിദേശത്ത് പോയതെന്ന് വീഡിയോയില്‍ പറയുന്നു. പ്രധാനമന്ത്രി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിനാല്‍ അന്യഗ്രഹങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇപ്പോള്‍ ഇന്ത്യയില്‍ വന്ന് ജോലി ചെയ്യുന്നുണ്ടെന്നും ബുള്ളറ്റിന്‍ പരിഹസിക്കുന്നു.