Connect with us

News

ഒമിക്രോണോടെ യൂറോപ്പില്‍ കോവിഡ് അന്ത്യത്തിലേക്ക്: ഡബ്ല്യൂ എച്ച് ഒ

ജാഗ്രത തുടരണം മറ്റ് വകഭേദങ്ങള്‍ ഇനിയും വരാം

Published

on

യുറോപ്പില്‍ ഒമിക്രോണ്‍ വകഭേദത്തൊടെ കോവിഡ് മഹാമാരിക്ക് അവസാനം കുറിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ.മാര്‍ച്ച് മാസത്തൊടെ 60 ശതമാനം യൂറോപ്പുകാരെയും ഒമിക്രോണ്‍ ബാധിക്കും,ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലടുക്കും ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ തരംഗം അവസാനിച്ചു കഴിഞ്ഞാല്‍ കുറച്ചു ആഴ്ചകളും മാസങ്ങളും പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടിവരും. അല്ലെങ്കില്‍ രോഗബാധ മൂലം ആളുകള്‍ക്ക് പ്രതിരോധ ശേഷി കൈവരും. ഈ വര്‍ഷാവസാനത്തോടെ കോവിഡ് തിരികെ വരുന്നതിന് മുമ്പ് ശാന്തമായ ഒരു കാലഘട്ടം ഉണ്ടാകും പക്ഷെ മഹാമാരി തിരികെ വരണമെന്നില്ല ജാഗ്രത തുടരണം മറ്റ് വകഭേദങ്ങള്‍ ഇനിയും വരാം അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി

വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്.

Published

on

ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമണെന്നും അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനു വേണ്ടി എല്ലാ സംവിധാനങ്ങളെയും കാല്‍ക്കീഴിലാക്കി, എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ആര്‍എസ്എസ് പിടിച്ചടക്കുകയാണ്. മഹാത്മഗാന്ധിയുടെ സമത്വം എന്ന ആശയത്തെ ഇവര്‍ ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ എസ്‌ഐആര്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ കടന്നാക്രമിച്ചത്.

‘ ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ തലപ്പത്ത് ഇരിക്കുന്നവര്‍ ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെയാണ് പലകാര്യങ്ങളും നടപ്പാക്കുന്നത്. ഇതിന് സമാനമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി. ആര്‍എസ്എസിന് എതിരെ നില്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു. ഇലക്ഷന്‍ കമ്മീഷനെ തെരഞ്ഞെടുക്കുന്നത് പോലും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കിയാണ്. മോദിയും അമിത് ഷായും ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത് ‘ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായി. രാഹുല്‍ വിഷയത്തില്‍ നിന്ന് മാറിപ്പോവരുത് എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന് രാഹുല്‍ഗാന്ധി തിരിച്ചടിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ എങ്ങനെയാണ് വോട്ട് കട്ട് ചെയ്തതെന്ന് പറയാനാണ് ശ്രമിക്കുന്നത്. പക്ഷേ, ഭരണപക്ഷം നിരന്തരം തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ആകെ അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എന്തിന് നല്‍കി. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. തന്റെ ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Continue Reading

kerala

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.

കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം ഹസന്‍,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന്‍ ,ജി.സുധാകരന്‍, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .

Continue Reading

international

ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.

Published

on

ദോഹ: രാജ്യത്ത് മഴമേഘങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ ലഭിക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ ചിന്നിച്ചിതറിയ മേഘങ്ങള്‍ കാണപ്പെടും. രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.

തെക്കുകിഴക്കില്‍ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ച് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

 

Continue Reading

Trending