ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 1,185 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,74,308 ആയി ഉയര്‍ന്നു. നിലവില്‍ 15,69,743 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ 1,18,302 പേരാണ് രോഗമുക്തി നേടിയത്. രോഗബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ 1,25,47,866 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 11,72,23,509 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും 60000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.