kerala
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി
കൊച്ചി: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4400 രൂപയായി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില പത്തിനാണ് ഈ മാസം ആദ്യമായി കുറഞ്ഞത്. പിന്നീട് ഏറ്റകുറച്ചലിലൂടെ കടന്നുപോയ സ്വര്ണവിലയാണ് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ചൊവ്വാഴ്ച താഴ്ന്നു. ബുധനാഴ്ച വീണ്ടും വര്‍ധന രേഖപ്പെടുത്തി. പിന്നാലെയാണ് ഇന്നലെ കുറഞ്ഞത്. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്. 33320 രൂപയായിരുന്നു ഏപ്രില്‍ ഒന്നിന് സ്വര്‍ണവില.
കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ വില വര്‍ധനയാണ് കാണിച്ചത്. ഏപ്രില്‍ മാസത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവില കുറഞ്ഞത്.
kerala
ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടുമുള്ള അക്രമം; പരാതിലഭിച്ചിട്ടും പോലീസ് അത് ഒളിച്ചുവെച്ചു- വിഡി സതീശന്
2024-ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.
തിരുവനന്തപുരം: ഗര്‍ഭിണിയായ സ്ത്രീയോടും കുടുംബത്തോടും പൊലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പിണറായി വിജയന് പൊലീസിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2024 ജൂണ്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രന് മര്‍ദിച്ചത്. യുവതിയുടെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന് ക്രൂരമായി മര്‍ദ്ദിച്ച സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ല്‍ ഈ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ഒളിച്ചുവെച്ചു.
ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ക്രിമിനലുകളില്‍നിന്ന് കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ടി.പി. കേസിലെ പ്രതികളെ വരെ പരോളില്‍ വിടുകയാണ്. പണം നല്കിയാല് കൊടും ക്രിമിനലുകള്‍ക്ക് ജയിലില്‍നിന്ന് വീട്ടില്‍ പോയി ഇരിക്കാമെന്ന അവസ്ഥയാണെന്നും തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
kerala
മലപ്പുറത്ത് എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; ബസ് ക്ലീനര്‍ മുഹമ്മദ് ആഷിക്ക് അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
kerala
‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ -നജീബ് കാന്തപുരം എംഎല്‍എ
മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്.
മലപ്പുറം: ‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ എന്ന് നജീബ് കാന്തപുരം
എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയത് ആരാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നജീബ് ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. അത് മത ഭക്തരുടേതല്ല. പിണറായി ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
