ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,91,651 ആയി. 11,667 പേര്‍ രോഗമുക്തരായി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,06,89,715.

24 മണിക്കൂറിനിടെ 90 പേര്‍ മരിച്ചു. ആകെ മരണം 1,56,302. നിലവില്‍ 1,45,634 പേര്‍ ചികിത്സയിലാണ്. 97.25 ശതമാനം ആണ് രോഗമുക്തി നിരക്ക്. പ്രതിദിന കേസുകളുടെ 70 ശതമാനത്തിലധികവും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്.