ഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 14,849 പേര്‍ക്ക്. ഇതുള്‍പ്പെടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,06,54,533 ആയി.

15,948 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 1,03,16,786 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 155 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,53,339 ആയി.

ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തിയാണ് കഴിഞ്ഞ ഒരാഴ്ച കടന്നുപോയത്. 15,82,201 പേര്‍ ഇതു വരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.