കോവിഡ് പശ്ചാതലത്തില്‍ സംസ്ഥാനത്ത് ഏര്‍പെടുത്തിയ ലോക്ഡൗണിന് തുല്യമായ നിയന്ത്രണം ഇന്നും തുടരും. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊലീസിന്റെ കര്‍ശന പരിശോധനകള്‍ സംസ്ഥാനത്തുടനീളം ഉണ്ടായിരിക്കും.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ടേക്ക് എവേ, പാഴ്‌സല്‍ സേവനങ്ങള്‍ക്കു മാത്രമേ ഹോട്ടലുകളും റസ്‌റ്റോന്റുകളും തുറക്കാന്‍ പാടുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കില്ല.

എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ബീച്ചുകള്‍ പാര്‍ക്കുകള്‍ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ ഇന്നും അടച്ചിടും. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദനീയമാണ്.