തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് വാക്‌സിന്‍ വിതരണമില്ല. മൂന്ന് ദിവസത്തേക്ക് മാത്രമുള്ള വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത്. കൊച്ചിയടക്കം പലയിടത്തും വാക്‌സീന്റെ സ്‌റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. കോഴിക്കോട് സെക്കന്റ് ഡോസ് എടുക്കാന്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്‌സീന്‍ നല്‍കും.

തിരുവനന്തപുരത്ത് ഒരു കേന്ദ്രങ്ങളിലും വാക്‌സീന്‍ വിതരണമില്ല. എറണാകുളത്ത് ചില സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ നല്‍കും. വാക്‌സിനേഷനായി അടുത്ത ശനിയാഴ്ച വരെയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇനി പുതിയതായി വാക്‌സീന്‍ എത്തിയാല്‍ മാത്രമേ ആളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.