ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ നാലു ദിവസം മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2,767 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 2,17,113 പേര്‍ രോഗമുക്തരായിട്ടുമുണ്ട്.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. ആകെ രോഗമുക്തരുടെ എണ്ണം 1,40,85,110. ഇത് വരെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കോവിഡ് ബാധിച്ച് മരിച്ചത് 1,92,311 പേരാണ്. നിലവില്‍ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. 26,82,751 പേരാണ് കോവിഡ് ബാധിച്ച് ചികിത്സ തേടുന്നത്.