Connect with us

india

വരുന്നത് മഞ്ഞുകാലം; രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന് സാധ്യത-മുന്നറിയിപ്പുമായി വിദഗ്ധര്‍

തണുപ്പ് കൂടിയ മേഖലയില്‍ സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍വരെ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്ത് മഞ്ഞുകാലം വരാനിരിക്കെ ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും ഇങ്ങനെ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തള്ളിക്കളയാനാവില്ലെന്ന് നിതി ആയോഗ് അംഗവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതിയുടെ മേധാവിയുമായ വി.കെ. പോള്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ശൈത്യകാലവും ഉത്സവ സീസണും ആരംഭിക്കാനിരിക്കെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കോവിഡ് നിയന്ത്രണത്തില്‍ രാജ്യം കൈവരിച്ച പുരോഗതി ഒരുപക്ഷേ, വരും മാസങ്ങളില്‍ നഷ്ടമായേക്കാം. കോവിഡ് വാക്‌സീന്‍ ലഭ്യമായാല്‍ അത് രാജ്യത്ത് എല്ലാവര്‍ക്കും എത്തിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

COVID-19 News: Swiss Study Shows That For Coming Winter SARS-CoV-2 Will Be Competing Aggressively With Other Viruses For Susceptible Hosts - Thailand Medical News

തണുപ്പ് കൂടിയ മേഖലയില്‍ സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍വരെ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു. തുറമുഖ മേഖലയായ ക്വിങ്‌ഡോയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ചൈനയില്‍ അടുത്തിടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, ദിനപത്രത്തിലൂടെ കോവിഡ് പടരില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ആവര്‍ത്തിച്ചു. ‘വായുവിലൂടെയാണു വൈറസ് പടരുന്നത്. പത്രം വീട്ടില്‍ വരുത്തുന്നതിനെ ആരും ഭയക്കേണ്ടതില്ല.’ സമൂഹമാധ്യമത്തിലൂടെ നടത്തിയ ആശയവിനിമയത്തിനിടെ സംശയങ്ങള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു.

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ

ങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

Published

on

ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

Continue Reading

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

Trending