Connect with us

india

കോവിഡ് വാക്‌സിന്‍; കൂടുതലും നിര്‍മിക്കുക ഇന്ത്യയിലെന്ന് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍

വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ വ്യക്തമാക്കിയത്. കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തേയും അദ്ദേഹം പ്രശംസിച്ചു.

Published

on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ കോവിഡ് വാക്‌സിന്‍ എത്തുമെന്നുള്ള പ്രതീക്ഷയില്‍ കഴിയുമ്പോള്‍ കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിലായിരിക്കും നിര്‍മിക്കുകയെന്ന് വെളിപ്പെടുത്തി ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍. ഇന്ത്യയിലെ ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് ഇതിന് സഹായിക്കുക എന്ന് ഫൗണ്ടേഷന്‍ സിഇഒ മാര്‍ക്ക് സൂസ്മാന്‍ പറഞ്ഞു. അടുത്തവര്‍ഷത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷ.

വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് മാര്‍ക്ക് സൂസ്മാന്‍ വ്യക്തമാക്കിയത്. കോവിഡിനെതിരെ ഇന്ത്യ തീര്‍ക്കുന്ന പ്രതിരോധത്തേയും അദ്ദേഹം പ്രശംസിച്ചു.

കോവിഡിനെ തുരത്താന്‍ സാധ്യമായ എല്ലാ രീതികള്‍ ഉപയോഗിച്ചും ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്‌സിന്‍ അടുത്ത വര്‍ഷത്തോടെ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍ ഓരോരുത്തരും. ഇന്ത്യയിലെ ശക്തരായ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ ആയിരിക്കും വലിയൊരു ശതമാനം മരുന്നുകളുടേയും നിര്‍മാണം നടക്കുക. കോവിഡിന്റെ അടുത്ത ഘട്ടത്തില്‍ ശ്രദ്ധ കൊടുക്കേണ്ട പ്രധാന മേഖല അതായിരിക്കുമെന്നും മാര്‍ക്ക് സുസ്മന്‍ പറഞ്ഞു.

ആഗോള തലത്തില്‍ എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വികസിത രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് ഒപ്പം, വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുക. എന്നാല്‍ ഓരോ രാജ്യത്തും വാക്‌സിന്‍ വിതരണം എങ്ങനെയാവും എന്നത് ആ രാജ്യത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending