രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗം തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 31,643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പഞ്ചാബില്‍ 2914, മധ്യപ്രദേശില്‍ 2,323, ഡല്‍ഹിയില്‍ 1,904 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ശേഷം ആദ്യമായാണ് ഇത്രയും അധികം പേരില്‍ രോഗം കണ്ടെത്തുന്നത്.