രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

നിയമപരമായ നടപടികള്‍ പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. നേരത്തെ തീയതി മാത്രമാണ് പ്രഖ്യാപിച്ചതെന്നും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.