ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവു വരുന്നു. ഇന്നലെ കോവിഡ് രോഗികളേക്കാള്‍ രോഗം ഭേദമായവരാണ് കൂടുതല്‍ എന്നത് ആശ്വാസം പകരുന്നു. 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 77,760 പേരുടെ രോഗം സുഖപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 706 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 71,75,881 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 8,38,729 പേര്‍ ചികിത്സയില്‍ കഴിയുന്നു. 62,27,296 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.1,09,856 കോവിഡ് മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വരെ രാജ്യത്ത് 8,89,45,107 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,73,014 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.