വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് നെഗറ്റീവായതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്‌ളോറിഡയിലാണ്.

ഒക്ടോബര്‍ രണ്ടിനാണ് 74കാരനായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരിച്ചെത്തുകയായിരുന്നു. ആശുപത്രി വാസം അസ്വസ്ഥമായതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തീരും മുന്നേ വിട്ടുപോന്നത്.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.