ലോക്ഡൗണ്‍ തുടര്‍ന്നിട്ടും കോവിഡ് കുറയാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ചക്കുള്ളില്‍ നിലവിലെ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗം വ്യാപിക്കാത്ത തരത്തിലുള്ള നിര്‍ദേശങ്ങളാണ് വേണ്ടത്. നിലവിലെ ഉദ്യോഗസ്ഥ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല. അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ടിപിആര്‍ അടിസ്ഥാനത്തില്‍ ഇനിയും നിയന്ത്രണങ്ങള്‍ തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തില്‍ മറ്റു ശാസ്ത്രീയ രീതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.