Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്

Published

on

സംസ്ഥാനത്ത് ഇന്ന് 1984 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര് 203, എറണാകുളം 185, കണ്ണൂര് 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയില് നിന്നും വന്ന ഒരാള്ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 107 പേര്ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില് 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,25,58,269 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4467 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 88 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1756 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 125 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 252, തൃശൂര് 191, എറണാകുളം 178, കണ്ണൂര് 139, കൊല്ലം 163, മലപ്പുറം 147, പത്തനംതിട്ട 123, ആലപ്പുഴ 123, തിരുവനന്തപുരം 88, കോട്ടയം 122, കാസര്ഗോഡ് 95, പാലക്കാട് 43, വയനാട് 50, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 7, കോഴിക്കോട് 3, തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കാസര്ഗോഡ് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 166, കൊല്ലം 125, പത്തനംതിട്ട 120, ആലപ്പുഴ 108, കോട്ടയം 156, ഇടുക്കി 46, എറണാകുളം 190, തൃശൂര് 244, പാലക്കാട് 85, മലപ്പുറം 147, കോഴിക്കോട് 249, വയനാട് 56, കണ്ണൂര് 130, കാസര്ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,70,343 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,938 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,26,088 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 3850 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 438 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയില്ല. നിലവില് ആകെ 359 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍

ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന്‍ പ്രേംകുമാര്‍. നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയുമെന്ന് നടന്‍ ചോദിച്ചു. ഈ കേസില്‍ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണ്. പ്രോസിക്യൂഷനും, ദിലീപും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നു. എന്നാല്‍ ഇതില്‍ ആര്‍ക്കെതിരെയാണ് ഗൂഢാലോചന എന്നതാണ് കണ്ടെത്തേണ്ടത്. ആരാണ് ഗൂഢാലോചന നടത്തിയത്, എന്താണ് ഗൂഢാലോചന എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രേംകുമാര്‍ പ്രതികരിച്ചു.

കേസില്‍ പ്രതികള്‍ക്ക് ഇന്ന് കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരുന്നു. 120ബി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതികള്‍ക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അതിജീവിതയുടെ വിവാഹമോതിരം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥന്റെ പെന്‍െ്രെഡവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഫൈന്‍ അടയ്ക്കാത്ത പക്ഷം ഒരുവര്‍ഷം അധികം ശിക്ഷ അനുവദിക്കണം.

Continue Reading

kerala

40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം, വധശിക്ഷയോ ജീവപര്യന്തമോ നല്‍കേണ്ട സാഹചര്യമില്ല; കോടതി

40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും പ്രതികളുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും ജഡ്ജി നിരീക്ഷിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ നല്‍കേണ്ട സാഹചര്യമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും പ്രതികളുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും ജഡ്ജി നിരീക്ഷിച്ചു.

ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത പരിഗണിക്കാതിരിക്കാനാവില്ല. ഇത് അവര്‍ക്ക് മാനസികാഘാതവുമുണ്ടാക്കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് വിധിയില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ സ്വയം തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.

അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികാഘാതവും നല്‍കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് ്. സ്‌റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാല്‍ പ്രതികള്‍ക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു: -കോടതി നിരീക്ഷിച്ചു.

ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍: ഐപിസി സെക്ഷന്‍ 376 (ഡി) (കൂട്ടബലാത്സംഗം) പ്രകാരം 20 വര്‍ഷം കഠിനതടവും ഓരോരുത്തര്‍ക്കും 50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍: ഐപിസി സെക്ഷന്‍ 342 വകുപ്പ് (അന്യായമായി തടങ്കലില്‍വയ്ക്കല്‍) പ്രകാരം ഒരു വര്‍ഷം വെറും തടവ്. ഐപിസി സെക്ഷന്‍ 366, 354 (ബി) തുടങ്ങിയ വകുപ്പുകള്‍ക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.

ഐപിസി സെക്ഷന്‍ 357 പ്രകാരം ഒരു വര്‍ഷം തടവ്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്. ഒന്നാം പ്രതിക്ക് (പള്‍സര്‍ സുനി) ഐടി ആക്ട് സെക്ഷന്‍ 66ഇ പ്രകാരം: മൂന്ന് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്). ഐടി ആക്ട് സെക്ഷന്‍ 67എ പ്രകാരം: അഞ്ച് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ്). രണ്ടാം പ്രതിക്ക് (മാര്‍ട്ടിന്‍): ഐപിസി സെക്ഷന്‍ 201 (തെളിവ് നശിപ്പിക്കല്‍) പ്രകാരം: 3 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്). തൊണ്ടിമുതലായ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. അപ്പീല്‍ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാന്‍ പാടുള്ളൂ.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

Trending