ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ തുടരന്വേഷണം വേണമെന്ന് കെകെ രമ. കൊലപാതകത്തിന് പിന്നിലെ സൂത്രധാരനെ നിയമത്തിന് മുന്നിലെത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തുടരന്വേഷണത്തിന് സമ്മര്‍ദം ചെലുത്തും. എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും കെകെ രമ പറഞ്ഞു.

രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന വടകരയില്‍ ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥിയാണ് കെ.കെ. രമ. യു.ഡി.എഫ്. പിന്തുണയോടെയാണ് അവര്‍ വടകരയില്‍ മത്സരിക്കുന്നത്.