ഗുവാഹത്തി: നാഗ്പൂരില്‍ നിന്നുള്ള ഒരു ശക്തിയാണ് ഇന്ത്യാ രാജ്യത്തെ മുഴുവന്‍ ഇന്ന് കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസിനെ ലക്ഷ്യമിട്ടു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി വിദ്വേഷ പ്രചാരണം നടത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുഴുവന്‍ അധികാരവും പിടിച്ചെടുക്കാനുള്ള ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ സ്‌നേഹവും ആത്മവിശ്വാസവും കൊണ്ട് എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം ഇന്നാട്ടിലെ യുവാക്കള്‍ക്കാണ് എന്നും രാഹുല്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ സമ്മതിക്കില്ല എന്നും രാഹുല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം നല്‍കി.