Connect with us

kerala

കോവിഡ്19; രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറത്തുവിട്ടത്.

Published

on

ന്യൂഡല്‍ഹി: കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറത്തുവിട്ടത്.

പുതിയ നിര്‍ദേശപ്രകാരം വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന് അഞ്ചിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. വോട്ടിങ് മെഷിനില്‍ വിരലമര്‍ത്തുന്നതിന് മുമ്പ് കൈയില്‍ ഗ്ലൗ ധരിച്ചിരിക്കണം, ബൂത്ത് പരിസരത്ത് ഒരേ സമയം ആയിരത്തിലധികം വോട്ടര്‍മാര്‍ നില്‍ക്കാന്‍ പാടില്ല, ബൂത്തിനകത്ത് പ്രവേശിക്കുമ്പോള്‍ വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കണം തുടങ്ങിയുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറത്താണ് ശരീരോഷ്മാവെങ്കില്‍ വീണ്ടും പരിശോധന നടത്തും. എന്നിട്ടും കൂടുതലാണെങ്കില്‍ അവരോട് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ വീണ്ടും വരാന്‍ ആവശ്യപ്പെടും. വോട്ടെടുപ്പു ദിവസത്തെ അവസാന മണിക്കൂറിലാണ് അത്തരക്കാര്‍ക്ക് വോട്ട് ചെയ്യാനാവുക.

കമ്മീഷന്‍ നിര്‍ദേശ പ്രകാരം പൊതുപരിപാടികള്‍, റോഡ് ഷോകള്‍ എന്നിവ നടത്താനാവും. പക്ഷേ, കേന്ദ്രം നിര്‍ദേശിക്കുന്ന കോവിഡ് പ്രോട്ടോകോളുകളുടെ അടിസ്ഥാനത്തിലാവണം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്.

മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കുക, തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുക, പിപിഇ കിറ്റുകള്‍ ധരിക്കുക തുടങ്ങിയ സാധാരണ കോവിഡ് സുരക്ഷാ നടപടികളും തുടരും.

അതേ സമയം പോസ്റ്റല്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കും.
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററില്‍ ഒപ്പിടാനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ, ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വേനൽ മഴ ആശ്വാസമായി; വെെദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് വേനൽ മഴ എത്തിയതോടെ പ്രതിദിന വെെദ്യുതി ഉപയോഗത്തിലും നേരിയ കുറവ്. വേനൽചൂടിന് അൽപ്പമെങ്കിലും ആശ്വാസമായി മഴ എത്തിയതോടെയാണ് പ്രതിദിന വെെദ്യുതി ഉപയോഗത്തിലും കുറവ് വന്നത്.

ഏപ്രിൽ ഒന്ന് മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 104. 70 ദശലക്ഷം യൂണിറ്റായിരുന്നു.

അതിനിടെ പീക്ക് ടെെം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ പീക്ക് ആവശ്യകത 4930 മെഗാവാട്ടാണ്. ഇനിയും മഴ ലഭിക്കുകയാണെങ്കിൽ വെെദ്യുതി ഉപയോഗത്തിൽ കുറവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. അതിനിടെ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ പാലക്കാടും തൃശ്ശൂരും ചൂട് 39 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.

കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും 37 നു മുകളിലാണ് താപനില. രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നു. എങ്കിലും കഴിഞ്ഞ കുറച്ച് ആഴചയായി സംസ്ഥാനത്ത് അനുഭവപ്പെട്ട കൊടും ചൂടിന് ആശ്വാസമുണ്ടെന്നാണ് വിലയിരുത്തൽ.

Continue Reading

crime

അടിമാലിയിൽ 70കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Published

on

അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

ഫാത്തിമയുടെ സ്വര്‍ണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ കൊല്ലം സ്വദേശികളായ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് എത്തിയവരായിരുന്നു ഇവര്‍.

Continue Reading

crime

ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തു, വാഹനം തകര്‍ത്തു; രണ്ടു പേര്‍ പിടിയില്‍

സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി.

Published

on

റെയില്‍വേ ഗേറ്റിന് സമീപത്ത് ആള്‍ക്കൂട്ടം കണ്ട് ശ്രദ്ധിച്ച യുവാവിന്റെ മൂക്കിടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ യുവാവ് സഞ്ചരിച്ച കാറും പ്രതികള്‍ തകര്‍ത്തു. സംഭവത്തില്‍ രാഹുല്‍ രാജു, സെബിന്‍ എബ്രഹാം എന്നീ യുവാക്കളെ പൊലീസ് പിടികൂടി. അതിരമ്പുഴ സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്.

മാര്‍ച്ച് 17ന് കാണക്കാരി റെയില്‍വേ ഗേറ്റിന് സമീപത്താണ് സംഭവം നടന്നത്. ഇതുവഴി കാറിലെത്തിയ യുവാവ് റെയില്‍വേ ഗേറ്റിന് സമീപത്ത് തിരക്ക് കണ്ട് ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയപ്പോഴാണ് പ്രതികള്‍ ആക്രമിച്ചത്. കാറിനകത്തിരുന്ന യുവാവിന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Continue Reading

Trending