സഊദി അറേബ്യയില്‍ ഇന്ന് 391 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 263 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്നവരില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത്.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,84,271 ആയി. ഇവരില്‍ 3,73,864 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,596 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,811 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 574 പേരുടെ നില ഗുരുതരമാണ്.