ജിദ്ദ: സഊദിയില്‍ ഇന്ന് 585 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 പേര്‍ രോഗമുക്തി നേടി. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,007 ആയി ഉയര്‍ന്നു. ഇവരില്‍ 3,78,083 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,669 ആയി ഉയര്‍ന്നു.

വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 234, കിഴക്കന്‍ പ്രവിശ്യ 110, മക്ക 103, വടക്കന്‍ അതിര്‍ത്തി മേഖല 32, മദീന 21, ഹാഇല്‍ 16, അസീര്‍ 15, ജീസാന്‍ 14, തബൂക്ക് 10, അല്‍ജൗഫ് 8, നജ്‌റാന്‍ 5, അല്‍ബാഹ 5.