പഞ്ചാബില്‍ ഇന്നു മുതല്‍ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസില്‍ സൗജന്യയാത്ര അനുവദിച്ച് സര്‍ക്കാര്‍. പദ്ധതിക്ക് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കി. സംസ്ഥാനത്തെ 1.31 കോടി വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

സംസ്ഥാനത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് മാര്‍ച്ച് അഞ്ചിനാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിധാന്‍ സഭയില്‍ പ്രഖ്യാപിച്ചത്.