ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്.

‘തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ഹോം ഐസൊലേഷനിലാണ്. ആരോഗ്യവാനായിരിക്കുന്നു’. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ആദ്യം ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.