ന്യൂഡല്‍ഹി: 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. നിലവില്‍ ആദ്യ ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തവര്‍ അടുത്ത ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി.