ബാലുശേരി: ബാലുശേരി ടൗണിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറടക്കം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രി അടച്ചിട്ടു. ശ്രീധര്‍ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ 12ാം തീയതി മുതല്‍ ആശുപത്രിയിലെത്തിയവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.