kerala

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ; റിപ്പോര്‍ട്ട് പുറത്ത്

By webdesk17

December 31, 2025

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ. സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്. ഭരണവിരുദ്ധവികാരത്തിനൊപ്പം ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും വിനയായെന്നും ശബരിമല വിവാദവും പരാജയത്തിന് കാരണമെന്നും സിപിഐ കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സര്‍ക്കാരിലും മുന്നണിയിലും സിപിഎമ്മിനു ഏകാധിപത്യമാണെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ജില്ല മുതലുള്ള മുന്നണിയോഗങ്ങളില്‍ ചര്‍ച്ചയില്ല. ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രശ്‌നമാകുന്നു. മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലും മുന്നണിയിലും ആരുമില്ല. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ വിമര്‍ശിച്ചു.