Connect with us

kerala

‘ലോകായുക്ത’യില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ

ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് തുടരാനുറച്ച് സി.പി.ഐ.

Published

on

തിരുവനന്തപുരം: ഗവര്‍ണര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് തുടരാനുറച്ച് സി.പി.ഐ. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനോട് സി.പി.ഐക്ക് യോജിപ്പില്ല. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മുന്നണിയില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെടാനാണ് സി.പി.ഐയുടെ തീരുമാനം. ഗവര്‍ണര്‍ ഉയര്‍ത്തിയ പ്രതിസന്ധി തീര്‍ക്കാന്‍ സഭ വിളിച്ച സര്‍ക്കാറിന് മുന്നിലെ അടുത്ത കടമ്പ സി.പി.ഐയെ അനുനയിപ്പിക്കുകയാണ്.

ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സി.പി.ഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. നിയമം ഭേദഗതി ചെയ്യുന്നത് ഇടതുനിലപാടല്ലെന്നാണ് സി.പി.ഐ നേതാക്കള്‍ പറയുന്നത്. മന്ത്രിസഭായോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സി.പി.ഐ നീക്കം.സഭാ സമ്മേളനം വിളിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്തപ്പോള്‍ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സി.പി.എം ചര്‍ച്ചക്ക് തയാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്ന തീരുമാനത്തെയാണ് സി.പി.ഐ പ്രധാനമായി എതിര്‍ക്കുന്നത്. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് സ്ഥാനത്ത് തുടരാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.

ഇതില്‍ സി.പി.ഐ ആവശ്യം പരിഗണിച്ച് എങ്ങനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേപടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണായകമാണ്. തിരക്കിട്ട് ബില്‍ കൊണ്ടുവരുന്ന സി.പി.എം ഗവര്‍ണര്‍ക്ക് പിന്നാലെ സി.പി.ഐയെയും ഇനി അനുനയിപ്പിക്കേണ്ട സാഹചര്യമാണ്. സഭാ സമ്മേളനത്തിന് മുമ്പ് ധാരണയുണ്ടായില്ലെങ്കില്‍ ബില്ലിനെ സി.പി.ഐ സഭക്കുള്ളില്‍ എതിര്‍ക്കുമോ എന്നുള്ളതാണ് ഉയരുന്ന ആകാംക്ഷ. പാര്‍ട്ടി സമ്മളനങ്ങളിലെല്ലാം കാനം പിണറായിയുടെ അടിമയായെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ലോകായുക്തയില്‍ സി.പി.ഐ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. മുന്നണി സംവിധാനം എന്ന നിലയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ സി.പി.ഐക്ക് കഴിയില്ലെങ്കിലും ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്താനുള്ള അവസരം സി.പി.ഐ അംഗങ്ങള്‍ വിനിയോഗിച്ചേക്കും. ബില്ലിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള പ്രതിപക്ഷത്തിന്റെ വാദങ്ങളെ പിന്തുണക്കുന്ന സമീപനമാണ് സി.പി.ഐ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നയം എന്നതും ശ്രദ്ധേയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ റെക്കോര്‍ഡ് ശിക്ഷ; 142 വര്‍ഷം കഠിനതടവ്

പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി

Published

on

പത്തനംതിട്ട : പത്തുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുവിനെതിരെ റെക്കോര്‍ഡ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ കോടതി. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 1 (പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി) ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് 142 വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷം കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി.

തിരുവല്ല പൊലീസ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവല്ല കവിയൂര്‍ ഇഞ്ചത്തടി പുലിയാലയില്‍ ബാബു എന്ന് വിളിക്കുന്ന ആനന്ദന്‍ പി. ആര്‍ (41) നെ ജില്ലയില്‍ പോക്‌സോ കേസില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ കാലയളവിലേക്കുള്ള ശിക്ഷവിധിച്ച് ഉത്തരവായത്. കുട്ടിക്കും മാതാപിതാകള്‍ക്കുമൊപ്പം ഒന്നിച്ചതാമസിച്ചുവന്ന ഇയാള്‍, 2019 ഏപ്രില്‍ 20 നുശേഷമുള്ള ഒരു ദിവസവും, 2021 മാര്‍ച്ച് 18 രാത്രി 8 മണിവരെയുള്ള കാലയളവില്‍ പലതവണയും ഗുരുതരമായ ലൈംഗികാതിക്രമം കാട്ടിയെന്നതാണ് കേസ്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയോട് രക്തബന്ധുവായ പ്രതി കാട്ടിയ കുറ്റകൃത്യം അതീവ ഗൗരവതരമെന്ന് കണ്ടാണ് കോടതി ഇത്രയും കൂടിയ കാലയളവ് ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ:ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ സാക്ഷി മൊഴികളും മെഡിക്കല്‍ രേഖകളും തെളിവുകളും പ്രോസിക്യൂഷന് ശക്തമായ അനുകൂലഘടകങ്ങളായി. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരിലാല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും.

Continue Reading

kerala

എല്‍.എസ്.എസ്, യു.എസ്.എസ് ഫലം വൈകുന്നു; മുന്‍ വര്‍ഷങ്ങളിലെ തുക വിതരണവും അവതാളത്തില്‍

പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.

Published

on

ചക്കരക്കല്‍: പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷയും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എസ് പരീക്ഷയുമാണ് നടത്തുന്നത്. 60 ശതമാനമോ അതിന് മുകളിലോ സ്‌കോര്‍ ലഭിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടും. ഉപജില്ലയില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ ആര്‍ക്കും നിശ്ചിത സ്‌കോര്‍ ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓരോ കുട്ടിയെ വീതം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. എല്‍.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞിട്ട് രണ്ട് മാസമായി. യു.എസ്.എസ് പരീക്ഷ ഒ.എം.ആര്‍ രീതിയിലായതിനാല്‍ തിരുവനന്തപുരം പരീക്ഷാഭവനിലാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.

സ്‌കോളര്‍ഷിപ്പ് തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പില്‍നിന്നാണ് വിതരണം ചെയ്യുന്നത്. അടുത്ത പരീക്ഷക്ക് അപേക്ഷ ക്ഷണിക്കാന്‍ സമയമായിട്ടും ഫലം പ്രഖ്യാപിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. വര്‍ഷംതോറും പരീക്ഷ നടത്തിയിട്ടും എല്‍.എസ്.എസ് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ല.

എല്‍.എസ്.എസ് പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ഥികളില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന പരാതി ഏറെയാണ്. എല്‍.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതില്‍ കൂടുതല്‍ തുക ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തുക പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.

Continue Reading

kerala

എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ മംഗള്‍യാന്‍ പ്രവര്‍ത്തനം നിലയ്ക്കുന്നു

Published

on

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൗത്യങ്ങളില്‍ ഒന്നായ മംഗള്‍യാന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ധനം തീര്‍ന്നതിനെതുടര്‍ന്ന് പ്രപ്പലന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനു പിന്നാലെ ബദല്‍ സംവിധാനമായ ബാറ്ററി ചാര്‍ജ് തീരുന്നതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

2013 നവംബര്‍ അഞ്ചിനാണ് 450 കോടി ചെലവിട്ട മാര്‍സ് ഓര്‍ബിറ്റന്‍ മിഷന്‍ വിക്ഷേപിച്ചത്. 2014 സെപ്തംബര്‍ 24ന് ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിച്ചു. ചാന്ദ്ര പര്യവേക്ഷണത്തില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചാണ് മംഗള്‍യാന്‍ വിടവാങ്ങുന്നത്.

Continue Reading

Trending